Movies
മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്റെ നേവിക്കാരന്.
കുര്യച്ചന് എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്സ്പര്ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന് സണ്ഡേദീപികയോടു പറഞ്ഞു.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ വിജയംപ്രതീക്ഷിച്ചിരുന്നോ..?
Movies
കാമ്പസുകളെ ആവേശഭരിതമാക്കി ആഘോഷത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം ആഘോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി പെപ്പെയാണ് സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തി കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം.
ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
Life is all about celebration എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രേക്ഷക പ്രശംസ നേടിയ സ്വർഗം എന്ന ചിത്രത്തിനു ശേഷം സിഎൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആഘോഷം. കാമ്പസിന്റെ ആഘോഷവും മത്സരവും പ്രണയവും എല്ലാം ചേർന്ന ഒരു പക്കാ കാമ്പസ് ചിത്രമായിരിക്കും ആഘോഷം.
ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് കാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ കാമ്പസിലെത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക.
വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്, ജോണി ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസി കെ. ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസിയും ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ.ഡോ. ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ.
ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ.ആർ., പ്രൊജക്റ്റ് ഡിസൈനർ ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. കലാസംവിധാനം രജീഷ് കെ. സൂര്യ. മേക്കപ്പ് മാളൂസ് കെ.പി. കോസ്റ്റ്യൂം ഡിസൈൻ ബബിഷ കെ. രാജേന്ദ്രൻ. കൊറിയോഗ്രാഫേഴ്സ് സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രണവ് മോഹൻ, ആന്റണി കുട്ടമ്പുഴ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ജയ്സൺ ഫോട്ടോലാന്റ്. ഡിസൈൻസ് പ്രമേഷ് പ്രഭാകർ.
Movies
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിറ്റക്ടീവ് തിയറ്റുകളിലെത്തി. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമിക്കുന്നത്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ ഡിസൈനെർ ദീനോ ശങ്കർ, ഓഡിയോഗ്രാഫി വിഷ്ണു ശങ്കർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെർ ഗായത്രി കിഷോർ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, പി ആർ ഒ - എ.എസ്. ദിനേശ്.
Movies
ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥയെപ്പറ്റി സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പൂത്തോട്ട എസ്എൻ സലോ കോളജിലാണ് സിനിമയുടെ പൂജ നടന്നത്
‘‘ഇതൊരു നല്ല സിനിമയാണ്. അമിത പ്രതീക്ഷയോടെയൊന്നും വരാതിരിക്കുക. ജോർജുകുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുക, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊക്കെയാണ് ചിത്രത്തിലൂടെ പറയുന്നത്. മറ്റ് രണ്ട് ഭാഗങ്ങളുടെ മുകളിൽ നിൽക്കാൻ വേണ്ടി ചെയ്യുന്ന സിനിമയല്ലിത്.
നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ട്, എന്തൊക്കെ സംഭവിക്കാം എന്നതാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ആ ആകാംക്ഷയിൽ സിനിമ കാണാൻ വരാം.
ഈയൊരവസരത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കാനാകുന്നതും ഏറെ സന്തോഷം നൽകുന്നു. ഞങ്ങളെല്ലാം അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത്. എല്ലാ രീതിയിലും ഈ അവാർഡിന് അർഹനാണ് അദ്ദേഹം.
സിനിമ എപ്പോൾ തിയറ്ററുകളിൽ എത്തുമെന്ന് എനിക്കറിയില്ല. ചിത്രീകരണം തീരുന്നതുപോലെയിരിക്കും റിലീസ് തിയതി. അതൊക്കെ നിർമാതാവാണ് തീരുമാനിക്കുന്നത്.
ദൃശ്യം ഒരു ത്രില്ലർ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്. അത് രണ്ട് കുടുംബങ്ങളുടെ കഥയായിരുന്നു. ഇപ്പോൾ അത് ജോർജുകുട്ടിയുടെ കുടുംബത്തിലെ കഥയാണ്. അവർ നേരിടുന്ന ട്രോമകളും മറ്റ് ബുദ്ധിമുട്ടുകളുമാണ് സിനിമ പറയുന്നത്.’’ജീത്തു ജോസഫ് പറഞ്ഞു.